ജി. സുധാകരന്‍റേത് പാർട്ടിക്ക് നിരക്കാത്ത സംസാരം; വിമർശനവുമായി എംഎൽഎ എച്ച്. സലാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു സുധാകരന്‍ രംഗത്തുവന്നിരുന്നു.
എച്ച്. സലാം, ജി. സുധാകരൻ
എച്ച്. സലാം, ജി. സുധാകരൻ

ആലപ്പുഴ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെതിരേ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം. കെ.ആ.ര്‍ ഗൗരിയമ്മ പാര്‍ട്ടി വിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് ആലപ്പുഴയിലെ പൊതുസമൂഹത്തിന് അറിയാമെന്നും അതിന്‍റെ മൂലകാരണം നോക്കിപ്പോയാല്‍ പലതും പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് സുധാകരന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അദ്ദേഹത്തിന്‍റെ മോദി പ്രശംസ അദ്ഭുതപ്പെടുത്തുന്നു- സലാം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു സുധാകരന്‍ രംഗത്തുവന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു സലാം.

Trending

No stories found.

Latest News

No stories found.