'ഇലക്ട്രിക് ബസുകൾ നയപരമായ തീരുമാനം'; മന്ത്രി ഗണേഷ് കുമാറിനെതിരേ എംഎൽഎ പ്രശാന്ത്

ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ വാ​ങ്ങു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
വി.കെ. പ്രശാന്ത്, കെ.ബി. ഗണേഷ് കുമാർ
വി.കെ. പ്രശാന്ത്, കെ.ബി. ഗണേഷ് കുമാർ

തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകൾ വേണ്ടെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിലപാടിനെ എതിർ‌ത്ത് സിപിഎം എംഎൽഎ വി.കെ. പ്രശാന്ത്. ഇലക്‌ട്രിക് ബസുകൾ വാങ്ങുകയെന്നത് നയപരമായ തീരുമാനമാണെന്നും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഇ ബസുകൾ വാങ്ങാൻ തീരുമാനിച്ചതെന്നും എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇലക്‌ട്രിക് ബസുകളെ നഗരവാസികൾ

ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞുവെന്നും ഇതിനെ ലാഭകരമാക്കാനും കൃത്യമായ മെയിന്‍റനൻസ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആർടിസി ചെയ്യേണ്ടതെന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.

ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ വാ​ങ്ങു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനു പുറകേയാണ് എംഎൽഎ പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇ​ല​ക്‌​ട്രി​ക് ബ​സ് വാ​ങ്ങു​ന്ന തു​ക​യ്ക്ക് 4 ഡീ​സ​ൽ ബ​സു​ക​ൾ വാ​ങ്ങാം. ഇ​ല​ക്‌​ട്രി​ക് ബ​സി​ന്‍റെ കാ​ലാ​വ​ധി കു​റ​വാ​ണ്. ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ വി​ജ​യ​ക​ര​മാ​യി ഉ​പേ​യാ​ഗി​ക്ക​പ്പെ​ട്ട​താ​യി എ​വി​ടെ​യും തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തി​നാ​ല്‍ ത​ന്നെ പു​തി​യ ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ള്‍ വാ​ങ്ങു​ന്ന​തി​നോ​ട് വ്യ​ക്തി​പ​ര​മാ​യി യോ​ജി​പ്പി​ല്ലെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com