
ഇടുക്കി: കാട്ടാന ശല്ല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എംഎം മണി എംഎൽഎ. കാട്ടാന ശല്ല്യത്തിനെതിരെ ചെയ്യാനാവുന്നതൊക്കെ സർക്കാർ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല സോണിയാ ഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിൽ കൂടുതലൊന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. വേണമെങ്കിൽ ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപ്പിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.