''തൊടുപുഴക്കാരുടെ ഗതികേട്, ചത്താല്‍ പോലും കസേര വിടില്ല''; അധിക്ഷേപ പരാമർശവുമായി എം.എം. മണി

''ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി.ജെ. ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നതേയില്ല, ഒന്നോ രണ്ടോ ദിവസം മാത്രമാണ് സഭയില്‍ വന്നിട്ടുണ്ടാവുക''
PJ Joseph | MM Mani
PJ Joseph | MM Mani
Updated on

തൊടുപുഴ: പി.ജെ. ജോസഫിനെതിരേ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവും എംഎൽഎയുമായ എം.എം. മണി. പി.ജെ. ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്, പി.ജെ. ജോസഫ് ജോസഫ് നിയമസഭയില്‍ കാല് കുത്തുന്നില്ല. രോഗമുണ്ടെങ്കില്‍ ചികിത്സിക്കുകയാണ് വേണ്ടത്. പി.ജെ. ജോസഫിന് ബോധവുമില്ല. ചത്താല്‍ പോലും കസേര വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു നടന്ന സിപിഎമ്മിന്‍റെ പൊതു പരിപാടിയിലായിരുന്നു എം.എം. മണിയുടെ അധിക്ഷേപ പ്രസംഗം.

ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി.ജെ. ജോസഫ് നിയമസഭയില്‍ കാലുകുത്തുന്നതേയില്ല, ഒന്നോ രണ്ടോ ദിവസം മാത്രമാണ് സഭയില്‍ വന്നിട്ടുണ്ടാവുക. അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി.ജെ. ജോസഫ് എത്തിയില്ല. പുള്ളി കൊതികുത്തുകയാണെന്നും പി.ജെ. ജോസഫിന്‍റെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാര്‍ച്ച് നടത്തണമെന്നും എം.എം. മണി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com