''കുടിയേറിയവരെ കൈയേറ്റക്കാരെന്ന് വിളിക്കരുത്, പട്ടയം നൽകണം'': എം.എം. മണി

''റവന്യു വകുപ്പിന്‍റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ല, എന്നിരുന്നാലും കയ്യേറ്റങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട്''
MM Mani
MM Mani File
Updated on

തിരുവനന്തപുരം: മൂന്നാറിൽ ന്യായമായ ഭൂമി കൈവശം വച്ച് കൃഷിചെയ്യുന്നവരെ ഒഴിപ്പിക്കരുതെന്ന് സിപിഎം നേതാവും എംഎൽഎയുമായ എം.എം. മണി. ആനിയിങ്കൽ ചിന്നകനാൽ മേഖലയിൽ കൈയേറ്റങ്ങൾ ഒഴിയാൻ നോട്ടീസ് കിട്ടിയവർ നിയപരമെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

റവന്യു വകുപ്പിന്‍റെ ഇപ്പോഴത്തെ നടപടിയെ സ്വാഗതം ചെയ്യുന്നില്ല, എന്നിരുന്നാലും കയ്യേറ്റങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കി. മൂന്നാറിലേക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൗത്യ സംഘം കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് കാൻസൽ ചെയ്ത പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും എം.എം. മണി വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com