mm mani against s rajendran

എസ്. രാജേന്ദ്രൻ‌ | എം.എം. മണി

പാർട്ടിയെ വെല്ലുവിളിക്കുന്നവരെ തല്ലിക്കൊല്ലണം, പണ്ട് ചെയ്യാൻ‌ മടിച്ചതൊന്നും ചെയ്യിപ്പിക്കരുത്; രാജേന്ദ്രനെതിരേ മണി

ബിജെപിയിൽ കേറിയെന്ന് കരുതി മെക്കിട്ട് കേറാൻ ശ്രമിച്ചാൽ പണ്ട് ചെയ്യാൻ മടിച്ചതൊക്കെ ഞങ്ങളങ്ങ് ചെയ്യും
Published on

അടിമാലി: ബിജെപിയിൽ ചേർന്ന സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരേ കൊലവിളി പ്രസംഗവുമായി എം.എം. മണി. പണ്ട് ചെയ്യാൻ‌ മടിച്ചതൊന്നും ചെയ്യിപ്പിക്കരുതെന്നും ബിജെപിയിലോ ആർഎസ്എസിലേ ഏത് പൂനാത്തിൽ ചേർന്നാലും സിപിഎമ്മിന് ഒരു ചുക്കുമില്ലെന്നും മണി പറഞ്ഞു.

"രാജേന്ദ്രൻ ബിജെപിയുടെ ഓഫിസിൽ പോയി അംഗത്വം എടുത്തു. അതിന് ഞങ്ങൾക്ക് എന്ത് വേണം. അയാൾ എവിടെ പോയി തുലഞ്ഞാലും സിപിഎമ്മിന് ഒന്നുമില്ല. ബിജെപിയിൽ കേറിയെന്ന് കരുതി മെക്കിട്ട് കേറാൻ ശ്രമിച്ചാൽ പണ്ട് ചെയ്യാൻ മടിച്ചതൊക്കെ ഞങ്ങളങ്ങ് ചെയ്യും.

പാർട്ടിയെ ആരെങ്കിലും വെല്ലുവിളിച്ചാൽ തല്ലിക്കൊല്ലണമെന്നാണ് ഞാൻ പറയുന്നത്. നന്ദികേട് കാണിക്കാൻ പാടുണ്ടോ, ചുമ്മാതല്ല, പെന്‍ഷന്‍ മേടിച്ച് ഞണ്ണാം രാജേന്ദ്രന്. പുകഞ്ഞ് പുള്ളി പുറത്ത്. അത്രേ ഉള്ളൂ''

logo
Metro Vaartha
www.metrovaartha.com