
കട്ടപ്പന: റൂറൽ ഡെവലപ്മെന്‍റ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ് എം.എം. മണി. സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ.
എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ എൽഡിഎഫിന്‍റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പരാമർശം.
''സാബുവിനു വല്ല മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിക്കണം'', മണി പറഞ്ഞു. വഴിയേ പോയ വയ്യാവേലി സിപിഎമ്മിനു മേൽ കെട്ടിവയ്ക്കാൻ ഒരുത്തനും ശ്രമിക്കേണ്ടെന്നും എം.എം. മണി പറഞ്ഞു.