
MM Mani
മധുര: ഹൃദയാഘാതത്തെ തുടർന്ന് മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണിയുടെ ആരോഗ്യ നിലയിൽ പുരോഗതി. വെന്‍റിലേറ്ററിൽ നിന്നും മാറ്റിയ മണി 2 ദിവസം കൂടി താവ്ര പരിചരണ വിഭാഗത്തിൽ തുടരും.
വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ മധുരയിൽ നടന്ന 24-ാമത് പാർട്ടി കോൺഗ്രസിനിടെ എം.എം. മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നിരീക്ഷണത്തിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ശ്വാസം തടസം സംബന്ധമായ അസുഖത്തെതുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടയിലാണ് മണി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. 2 ദിവസത്തെ നിരീക്ഷണത്തിനു ശേഷമാവും ഡിസ്ചാർജ് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുകയെന്ന് ഡോക്റ്റർ അറിയിച്ചു.