കരുവന്നൂർ നിക്ഷേപ തട്ടിപ്പ്: എം.എം. വർഗീസ് വീണ്ടും ഇഡിക്കു മുന്നിൽ

നേരത്തെ കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇഡി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് | എം.എം. വർഗീസ്
കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് | എം.എം. വർഗീസ്
Updated on

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുക്കേസിൽ ഇഡിക്കു മുന്നിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാകും. ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് കിട്ടിയിരുന്നെങ്കിലുംവ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലായതിനാൽ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും ഇഡിക്കു മുന്നിൽ ഹാജരാകുന്നത്.

നേരത്തെ കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇഡി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എം.എം. വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണസമിതികൾ അതിന് തയാറായില്ലെന്ന് കേന്ദ്രധനവകുപ്പ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയ്ക്കു റിപ്പാർട്ട് നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com