കരുവന്നൂർ: എംഎം വർഗീസും പി.കെ ഷാജനും ചോദ്യം ചെയ്യലിന് ഹാജരാകണം

വ്യാഴാഴ്ച സിപിഎം സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെയും മണിക്കൂറോളം ഇഡി ചേദ്യം ചെയ്തിരുന്നു
Karuvannur service cooperative bank
Karuvannur service cooperative bankfile image
Updated on

കൊച്ചി: കരുവന്നൂർ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, കൗൺസിലർ പി.കെ ഷാജൻ‌ എന്നിവർ ഇന്ന് ചേദ്യം ചെയ്യലിന് ഹാജരാകണം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച സിപിഎം സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെയും മണിക്കൂറോളം ഇഡി ചേദ്യം ചെയ്തിരുന്നു. സിപിഎമ്മിന് കരുവന്നൂരിൽ അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർഗീസിൽ നിന്ന് ഇഡി തേടുന്നത്.

logo
Metro Vaartha
www.metrovaartha.com