മത്സ്യവിൽപ്പനയെ ചൊല്ലി തർക്കം; വയനാട്ടിൽ ആൾക്കൂട്ട മർദനം

മത്സ്യ കച്ചവടം നടത്തുന്ന സുഹൈലിനാണ് മർദനമേറ്റത്
mob attack wayanad dispute related to sale
വയനാട്ടിൽ ആൾക്കൂട്ട മർദനം
Updated on

മുട്ടിൽ: വയനാട് മുട്ടിൽ മത്സ്യവിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിന് ആൾക്കൂട്ട മർദനം. മത്സ്യ കച്ചവടം നടത്തുന്ന സുഹൈലിനാണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സമൂഹ്യ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

മത്സ്യം വിലക്കുറച്ച് വിറ്റതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. നിരവധിയാളുകള്‍ സുഹൈലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മര്‍ദിച്ച ആളുകളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സുഹൈലിന്‍റെ പരാതി കിട്ടിയാല്‍ കേസെടുത്തേക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com