വാള‍യാർ ആൾക്കൂട്ട കൊലപാതകം; കൂടുതൽ പേർ കസ്റ്റഡിയിൽ‍?

മർദനം നടന്ന സമ‍യത്ത് സംഭവസ്ഥലത്ത് ഉണ്ടായവരെ ദൃശ‍്യങ്ങളിലൂടെ തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്
mob lynching case walayar update

രാമനാരായൺ ഭയ്യർ

Updated on

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തെത്തുടർന്ന് ഛത്തീസ്ഗഡ് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. മർദനം നടന്ന സമ‍യത്ത് സംഭവസ്ഥലത്ത് ഉണ്ടായവരെ ദൃശ‍്യങ്ങളിലൂടെ തിരിച്ചറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ചിലർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് പറയുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഇതിനു പുറമെയാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബർ 17 ബുധനാഴ്ച മൂന്നുമണിക്കാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ക്രൂരമായ ആൾക്കൂട്ട മർദനത്തിനിരയായത്. മോഷ്ടാവാണെന്നു സംശയിച്ചായിരുന്നു ആൾക്കൂട്ട മർദനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com