

രാമനാരായൺ ഭയ്യർ
പാലക്കാട്: കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. പാലക്കാട് വാളയാറിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ ക്രൂരമായി മർദിച്ച അതിഥിത്തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യർ (31) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അറസ്റ്റു ചെയ്ത്തിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു കൊലപാതകം. മദ്യപിച്ച നിലയിലായിരുന്ന രാമനാരായണനെ മോഷ്ടാവെന്ന് സംശയിച്ച് ഒരു സംഘം ആളുകൾ തടഞ്ഞ് വയ്ക്കുകയും ചോദ്യം ചെയ്യുകയും പിന്നീട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തുടർന്ന് രാമനാരായൺ ചോര തുപ്പി നിലത്ത് വീണ് മരിക്കുകയായിരുന്നു.
10 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിൽ 5 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. യുവാവിന്‍റെ ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നാൽ മാത്രമേ ആന്തരികാവയവങ്ങൾക്കേറ്റ പരുക്ക് വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.