ആംബുലൻസിനായി ഇനി 108 ൽ വിളിക്കണ്ട; പുതിയ മൊബൈൽ ആപ്പുമായി ആരോഗ്യ വകുപ്പ്

ആംബുലൻസിനായി ഇനി 108 ൽ വിളിക്കണ്ട; പുതിയ മൊബൈൽ ആപ്പുമായി ആരോഗ്യ വകുപ്പ്

സം​സ്ഥാ​ന​ത്ത് ക​നി​വ് 108 ആം​ബു​ല​ന്‍സ് പ​ദ്ധ​തി ആ​രം​ഭി​ച്ച് 4 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ 7,89,830 ട്രി​പ്പു​ക​ളാ​ണ് ഓ​ടി​യ​ത്

തി​രു​വ​ന​ന്ത​പു​രം: ക​നി​വ് 108 സേ​വ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂടുതൽ ഉപകാര പ്രദമായ രീതിയിൽ പുതിയ മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍ സ​ജ്ജ​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ഇ​തോ​ടെ 108 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​തെ മൊ​ബൈ​ലി​ല്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്തി​രി​ക്കു​ന്ന അ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ആം​ബു​ല​ന്‍സ് സേ​വ​നം ല​ഭ്യ​മാ​ക്കാനാവും

സേ​വ​നം തേ​ടു​ന്ന വ്യ​ക്തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലെ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ത്യാ​ഹി​തം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​രം ആം​ബു​ല​ന്‍സി​ലേ​ക്ക് കൈ​മാ​റാ​ന്‍ സാ​ധി​ക്കും എ​ന്ന​ത് കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കും. ഈ ​മാ​സം മൊ​ബൈ​ല്‍ ആ​പ്പ് ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ക​നി​വ് 108 ആം​ബു​ല​ന്‍സ് പ​ദ്ധ​തി ആ​രം​ഭി​ച്ച് 4 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ള്‍ 7,89,830 ട്രി​പ്പു​ക​ളാ​ണ് ഓ​ടി​യ​ത്. ഇ​തി​ല്‍ 3,45,867 ട്രി​പ്പു​ക​ള്‍ കൊ​വി​ഡ് അ​നു​ബ​ന്ധ​വും 198 ട്രി​പ്പു​ക​ള്‍ നി​പ അ​നു​ബ​ന്ധ​വും ആ​യി​രു​ന്നു. ഇ​തു​വ​രെ 90 പ്ര​സ​വ​ങ്ങ​ളാ​ണ് ഈ ​ആം​ബു​ല​ന്‍സ് ജീ​വ​ന​ക്കാ​രു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ ന​ട​ന്ന​ത്. നി​ല​വി​ല്‍ 316 ആം​ബു​ല​ന്‍സു​ക​ളും 1300 ജീ​വ​ന​ക്കാ​രും ആ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം ട്രി​പ്പു​ക​ള്‍ 108 ആം​ബു​ല​ന്‍സു​ക​ള്‍ ഓ​ടി​യ​ത്. ഇ​വി​ടെ 1,17,668 ട്രി​പ്പു​ക​ള്‍ ഓ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് -23,006 ട്രി​പ്പ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com