കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെത്തി

ശനിയാഴ്ച രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്.
Mobile phone found in Kannur Central Jail

കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെത്തി

Updated on

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ഒന്നാം ബ്ലോക്കിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാവിലെ നടത്തിയ പതിവ് പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഒന്നാമത്തെ ബ്ലോക്കിൽ പത്താമത്തെ സെല്ലിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ.

സ്മാർട്ട് ഫോണാണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com