
കണ്ണൂർ സെൻട്രൽ ജയിൽ വീണ്ടും സുരക്ഷാ വീഴ്ച; മൊബൈൽ ഫോണുകൾ പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടി. മൂന്ന് മൊബൈൽ ഫോണുകളാണ് ജയിൽ ഡിഐജിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ചയുള്ളതായി നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കിയത്.
മൊബൈൽ ഫോൺ കൂടാതെ ചാർജറുകളും ഇയർഫോണുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മൂന്ന് ദിവസം മുൻപ് നടത്തിയ പരിശോധയിലും മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.