ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു

നൂറു ശതമാനം വിജയം ലഭിക്കാൻ പാലക്കാട് റെയിൽവേ സ്കൂളിൽ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി
Representative Image
Representative Image
Updated on

ആലപ്പുഴ: ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്കിടെ അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം നെടുമുടിയിലെ എൻഎസ്എസ് സ്കൂളിലെ പരീക്ഷയ്ക്കിടെയാണ് സംഭവം. രണ്ട് അധ്യാപകരുടെ ഫോണുകളാണ് പിടിച്ചെടുത്തത്. എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്.

അതേസമയം, നൂറു ശതമാനം വിജയം ലഭിക്കാനായി പാലക്കാട് റെയിൽവേ സ്കൂളിൽ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത് ശരിയല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

നൂറു ശതമാനം വിജയത്തിന് വേണ്ടിയാണ് കുട്ടിയെ മാറ്റി നിർത്തിയത്. നൂറു ശതമാനം വിജയമെന്ന പ്രചരണത്തിന്നായി കുട്ടികളുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കില്ലെന്നും ഈ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com