മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രിക്ക് ഔദ്യോഗിക ക്ഷണം

പിണറായി വിജയനു പുറമേ ഗവർണർക്കും സംസ്ഥാനത്തെ എംപിമാരേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്
modi govt oath ceremony official  invitation to pinarayi vijayan
modi govt oath ceremony official invitation to pinarayi vijayan

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക ക്ഷണം. ഡൽഹിയിലെ കേരള ഹൗസിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്.

പിണറായി വിജയനു പുറമേ ഗവർണർക്കും സംസ്ഥാനത്തെ എംപിമാരേയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തു നിന്നും 115 ബിജെപി നേതാക്കളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com