പ്രധാനമന്ത്രി തിരുവനന്തപുരത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും, പൂക്കളെറിഞ്ഞ് ബിജെപി പ്രവർത്തകർ

മോദിയെ കാണാൻ നിരവധി പേരാണ് റോഡിന്‍റെ ഇരുവശത്തുമായി തടിച്ചുകൂടിയിരിക്കുന്നത്
modi in thiruvananthapuram

പ്രധാനമന്ത്രി തിരുവനന്തപുരത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും, പൂക്കളെറിഞ്ഞ് ബിജെപി പ്രവർത്തകർ

Updated on

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ന​ഗരിയിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. തുടർന്ന് റോഡ് ഷോ ആയി പ്രധാനമന്ത്രി പുത്തരിക്കണ്ടം മൈതാനത്തേക്ക് പുറപ്പെട്ടു.

മോദിയെ കാണാൻ നിരവധി പേരാണ് റോഡിന്‍റെ ഇരുവശത്തുമായി തടിച്ചുകൂടിയിരിക്കുന്നത്. വാഹനത്തിൽ ഇരുന്ന് മോദി ജനങ്ങളെ കൈവീശി അഭിസംബോധന ചെയ്തു. പൂക്കൾ എറിഞ്ഞാണ് ബിജെപി പ്രവർത്തകർ മോദിയെ സ്വാഗതം ചെയ്തത്.

പുത്തരിക്കണ്ടം മൈതാനത്തെ വേദിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം ന‌ടക്കും. തിരുവനന്തപുരം– താംബരം, തിരുവനന്തപുരം– ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ–തൃശൂർ പാസഞ്ചർ എന്നിവ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com