സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിന് മോദിയുടെ ക്ഷണം; അസൗകര്യമറിയിച്ച് താരം

കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം
modi invites mohanlal to 3rd nda govt oath
narendra modi, mohanlal

തിരുവനന്തപുരം : ഇന്ന് വൈകീട്ട് 7.15ന് നടക്കാനിരിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. ചടങ്ങിലേക്ക് നരേന്ദ്ര മോദി മോഹൻലാലിനെ നേരിട്ട് ക്ഷണിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ വ്യക്തിപരമായ അസൗകര്യം കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് മോഹൻലാൽ നരേന്ദ്ര മോദിയെ അറിയിച്ചു.

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവരും സിനിമാ താരങ്ങളും എത്തും. അതേസമയം മൂന്നാം എൻഡിഎ സർക്കാരിന്റെ കേന്ദ്ര മന്ത്രി പട്ടികയിൽ തൃശൂരിന്റെ നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിയാകാൻ സുരേഷ് ഗോപിയിൽ ബിജെപി നേതൃത്വം സമ്മർദം ചെലുത്തുന്നതായാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com