'പകൽ സ്വപ്നം കാണാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ട്'; പരിഹാസവുമായി എം എ ബേബി

മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് സാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു
'പകൽ സ്വപ്നം കാണാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ട്';  പരിഹാസവുമായി എം എ ബേബി

തിരുവനന്തപുരം: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തകർപ്പൻ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും ഭരണം പിടിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പകൽ സ്വപ്നം കാണാൻ പ്രധാന മന്ത്രിക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ടും സിപിഎം പൂട്ടിച്ചു. കേരളത്തിൽ കോൺഗ്രസും ബിജെപിയുമാണ് സഖ്യം.ഇവർ ഒന്നിച്ചു നിൽക്കുന്നത് ഇടതുപക്ഷത്തിനെതിരെ സമരം ചെയ്യാൻ വേണ്ടിയാണ് . അത് നടക്കാത്തത് നിയമസഭയിൽ മാത്രമാണ്. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് സാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com