മോദിയുടെ സന്ദർശനം; 17ന് രാവിലെ 6 മുതൽ 9 വരെ ​ഗുരുവായൂരിൽ ഭക്തർക്ക് നിയന്ത്രണം

അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്
Narendra Modi
Narendra Modi

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ ഈ മാസം 17 ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം. രാവിലെ 6 മണിമുതൽ 9 മണി വരെ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഈ സമയങ്ങളിൽ തുലാഭാരം, ചോറൂണ് എന്നിങ്ങനെയുള്ള വഴിപാടുകൾ അനുവദിക്കില്ല.

അന്നേ ദിവസം 74 വിവാഹങ്ങളാണ് നടക്കാനുള്ളത്. ഇതിൽ ഭൂരിഭാ​ഗം വിവാ​ഹങ്ങളും പുലർച്ചെ 5 മുതൽ 6 വരെ നടത്തും. നാല് കല്യാണ മണ്ഡപങ്ങളാണ് നിലവിലുള്ളത്. സുരക്ഷാ വിഭാ​ഗം അനുമതി നൽകിയാൽ രണ്ട് താത്കാലിക മണ്ഡപങ്ങളും സജ്ജമാക്കും.

17നു ഉദയാസ്തമയ പൂജ നടക്കാനുണ്ട്. രാവിലെ ആറിനു മുൻപ് ആനയെ എഴുന്നള്ളിച്ചുള്ള ശീവേലി പൂർത്തിയാക്കി ഉദയാസ്തമയ പൂജ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 9 വരെ പൂജയ്ക്കും ചടങ്ങുകൾക്കുമായി വേണ്ട നമ്പൂതിരിമാരും പരമ്പര്യ അവകാശികളും മാത്രമാകും ക്ഷേത്രത്തിൽ ഉണ്ടാവുക. പൂജാ ചടങ്ങുകളെല്ലാം തസമില്ലാതെ നടക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com