'വളഞ്ഞിട്ടടിച്ചോളൂ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല'; ഇഡി റെയ്ഡിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഹമ്മദ് റിയാസ്

അവസാന ശ്വാസം വരെയും പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു
mohammed riyas response in ed raid

മുഹമ്മദ് റിയാസ്

Updated on

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ വീടുകളിൽ ഉൾപ്പടെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡ് നടത്തിയതിൽ പ്രതികരണവുമായി മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

അവസാന ശ്വാസം വരെയും പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു. പിണറായി വിജയന്‍റെ വീട്ടിലും സിഎംആർഎൽ ഓഫിസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com