'സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ശ്രമം'; വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരേ മുഹമ്മദ് റിയാസ്

മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും റിയാസ്
mohammed riyas response in vande matram controversy

മുഹമ്മദ് റിയാസ്

Updated on

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്‍റെ സത‍്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം പൂർണമായി ആലപിച്ചതിനെതിരേ വിമർശനവുമായി മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

സംഘപരിവാർ അജൻഡ നടപ്പാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ഇത് രാഷ്ട്രീയപരമാണെന്നും മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമവുമുണ്ടെന്നും റിയാസ് പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്‍റെ സത‍്യപ്രതിജ്ഞയായിരുന്നെങ്കിൽ വന്ദേമാതരം ആറു വരികളും ആലപിക്കില്ലായിരുന്നുവെന്നും റിയാസ് പറഞ്ഞു. ഇതിനു പിന്നാലെ വിമർശനവുമായി സിപിഐയും രംഗത്തെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com