സിനിമയിലേക്കു വഴി തെളിച്ച കെഎസ്ആർടിസി ഓർമ പങ്കുവച്ച് മോഹൻലാൽ | Video

മോഹൻലാലിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്

തിരുവനന്തപുരം: നഷ്ടത്തിൽ നിന്ന് വരുമാനനേട്ടവുമായി തിളക്കത്തോടെ കുതിക്കുന്ന കെഎസ്ആർടിസിയുടെ പുതിയ പരസ്യ ചിത്രം പുറത്ത്. നടൻ മോഹൻലാൽ തന്‍റെ അനുഭവം പങ്കുവെയ്ക്കുന്ന വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. മോഹൻലാലിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.

മഞ്ഞിൽ വിരിഞ്ഞപൂക്കൾ സിനിമ‍യിൽ അവസരം തേടി കെഎസ്ആർടിസിയിൽ തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഓർമകൾ പങ്കുവെച്ചാണ് പരസ്യച്ചിത്രം ആരംഭിക്കുന്നത്. ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം എന്നും കെഎസ്ആർടിസി ഉണ്ടാവട്ടെയെന്നും മോഹൻലാൽ പറയുന്നു. പ്രിയദർശനാണ് ഹ്രസ്വചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളികളുടെ ഗൃഹാതുരത്വത്തിന്‍റെ അടയാളമാക്കി കെഎസ്ആർടിസിയെ മാറ്റാനാണ് ഈ ഹ്രസ്വച്ചിത്രം ലക്ഷ്യമിടുന്നത്. സാമൂഹിക ഉത്തരവാദിത്വം അടയാളപ്പെടുത്തി പൊതുഗതാഗതത്തെ ജനത്തിന് ഉപയോഗിക്കാനും കൂടിയാണ് ഈ പരസ്യച്ചിത്രം അവതരിപ്പിക്കുന്നത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com