അന്നു റേഡിയോ മാത്രമേയുള്ളൂ; ബാല്യകാല ഓർമകൾ പങ്കുവച്ച് മോഹൻലാൽ

പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ മികവിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നു

തിരുവനന്തപുരം: ആകാശവാണി നിലയം സന്ദർശിച്ച് നടൻ മോഹൻലാൽ. പ്രത്യേക പരിപാടിയുടെ റെക്കോഡിങ്ങിനുവേണ്ടിയെത്തിയ മോഹൻലാൽ ആകാശവാണിയെക്കുറിച്ചുള്ള തന്‍റെ ഓർമകൾ പങ്കുവച്ചു. ടിവിയും ഇന്‍റർനെറ്റും പോലുള്ള മാധ്യമങ്ങൾ വരുന്നതിനു മുൻപ് തന്‍റെ തലമുറയുടെ വിനോദോപാധി ആകാശവാണി മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ മികവിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നു. കുട്ടിക്കാലത്ത് റേഡിയോ സുപരിചിതമാക്കിയതിൽ ബാലലോകം റേഡിയോ അമ്മാവൻ, യുവവാണി ഉൾപ്പെടെയുള്ള പരിപാടികൾക്ക് വലിയ പങ്കുണ്ടായിരുന്നു. തിരുവനന്തപുരം നിലയത്തിന്‍റെ കുട്ടികൾക്കായുള്ള പരിപാടികൾക്കും നാടകങ്ങൾക്കും ശബ്ദം നൽകിയിരുന്ന ബാല്യകാല ഓർമകൾ പങ്കുവച്ച മോഹൻലാൽ നിലയം രൂപീകരിച്ച റേഡിയോ ക്ലബ്ബിൽ താൻ അംഗമായിരുന്നെന്നും പുതുതലമുറക്കാരോടു പറഞ്ഞു. . 'ഇഷ്ടഗാന' പരിപാടിയിലേക്കായി പ്രിയപ്പെട്ട പത്ത് ഗാനങ്ങളും അദ്ദേഹം പങ്കുവെച്ചു.

ദേശീയ കായിക പ്രക്ഷേപണത്തിന്‍റെ സാരഥി കൂടിയായിരുന്ന തിരുവനന്തപുരം നിലയം പ്രോഗ്രാം മേധാവി വി. ശിവകുമാർ സർവീസിൽ നിന്നു വിരമിക്കുന്ന ദിനത്തിലായിരുന്നു മോഹൻലാലിന്‍റെ സന്ദർശനം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com