

മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖം
file image
തിരുവനന്തപുരം: മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരാവകാശ രേഖ. അഭിമുഖത്തിന് ചെലവായത് 11,21,000 രൂപയാണെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പിൽ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്ത് വിട്ടത്. കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിലാണ് മോഹൻലാൽ മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്.