
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചില്ലെങ്കിലും ശക്തമായ മഴ ലഭിച്ചേക്കും. ഞായറാഴ്ച്ചയോടെയാണ് ഇത് തീരം തൊടുക. ബംഗ്ലാദേശിനും മ്യാൻമാറിനും ഇടയിലാണ് ഇത് തീരം തൊടുക.