

മോളി | പരിമൾ സാഹു
കൊച്ചി: പുത്തൽവേലിക്കര മോളി വധക്കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വധശിക്ഷയ്ക്ക് വിധിച്ച പറവൂർ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് അസം സ്വദേശി പരിമൾ സാഹുവിനെ കോടതി വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യവും മൂലമാണ് കോടതി പ്രതിയെ വെറുതെ വിട്ടതെന്നാണ് വിവരം. 2018 മാർച്ച് 18 നാണ് 61 കാരിയായ മോളി കൊല്ലപ്പെട്ടത്.
ക്രൂരമായ ബലാത്സംഗ ശ്രമം, കൊലപാതകം, പീഡനം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. പറവൂർ കോടയിൽ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 43 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകൾ സമർപ്പിക്കുകയും ചെയ്തുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
