കാലവർഷം ദേ ഇങ്ങടുത്തെത്തി

ആൻഡാമാനിൽ ഉടനെത്തും, കേരളത്തിൽ ഈ മാസം 27ന് എത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.
ആൻഡാമാനിൽ ഉടനെത്തും, കേരളത്തിൽ ഈ മാസം 27ന് എത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.

കാലവർഷം ദേ ഇങ്ങടുത്തെത്തി

Representative image

Updated on

തിരുവനന്തപുരം: ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തിങ്കളാഴ്ചയോടെ തെക്കൻ ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുടർന്നുള്ള നാല് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയുടെ ചില ഭാഗങ്ങൾ; തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടൽ; മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഈ മാസം 27ന് എത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com