കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തി: അടുത്ത 5 ദിവസം മഴ; ഇന്ന് 3 ജില്ലകളിൽ യെലോ അലർട്ട്

അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനോടു കുടിയ മഴയ്ക്ക് സാധ്യത
കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തി: അടുത്ത 5 ദിവസം മഴ; ഇന്ന് 3 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തി. നിക്കോബാർ ദ്വീപുകൾ, തെക്കന്‍ ആന്‍ഡമാന്‍, തെക്കന്‍ ബംഗാൾ ഉൾക്കടൽ എന്നീ മേഖലകളിൾ ഇന്ന് കാലാവർഷം എത്തിച്ചേർന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനോടു കുടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതേ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയക്ക് മുന്നറിയിപ്പ്. പത്തനംത്തിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലിന് പുറമെ, 30 മുതല്‍ 40 കി. മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 20 മുതല്‍ മെയ് 23 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.മാസാവസാനത്തോടെ മഴ മെച്ചപ്പെട്ടേക്കും.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. 5 ജില്ലകൾക്ക് യെലൊ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ 2°C- 4°C കൂടുതൽ താപനില ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37°C വരെ താപനില ഉയർന്നേക്കാം.

കണ്ണൂരിൽ 36°C, കോട്ടയം, തൃശൂർ ജില്ലകളിൽ 35°C വരേയും താപനില ഉയരാം. 2 ദിവസം കൂടി ഉയർന്ന താനിലയും ആർദ്രതയും കലർന്ന അസ്വസ്ഥകരമായ കാലാവസ്ഥ തുടർന്നേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com