കാലവർഷം തൊട്ടടുത്ത്; മഴ ശക്തമാകും

കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; തെക്കുപടിഞ്ഞാറൻ കാലവർഷം അടുത്ത മൂന്ന് ദിവസത്തിനകം കേരളത്തിൽ എത്തി ശക്തമായ മഴയ്ക്ക് സാധ്യത
Kerala Monsoon Alert: Heavy rain, yellow alert

കാലവർഷം ദേ ഇങ്ങടുത്തെത്തി

Representative image

Updated on

തിരുവനന്തപുരം: കാലവര്‍ഷം എത്താനിരിക്കെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.

നിലവില്‍ കാലവര്‍ഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യമാണുള്ളത്. അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും മധ്യപടിഞ്ഞാറന്‍, മധ്യകിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കൂടുതല്‍ ഭാഗങ്ങളിലേക്കും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിക്കും.

തെക്കുകിഴക്കന്‍ അറബിക്കടലിലും തെക്കന്‍ കേരള തീരത്തിനും സമീപവും തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായയും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com