പിൻവാങ്ങാൻ വൈകുന്ന മൺസൂൺ മഴക്കുറവ് നികത്തുന്നു

സീസണിൽ കിട്ടേണ്ട മഴയിൽ 48 ശതമാനം കുറവാണ് ഓഗസ്റ്റ് അവസാനം രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബർ 21 വരെയുള്ള കണക്കനുസരിച്ച് ഇത് 37 ശതമാനമായി കുറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം.FILE

അജയൻ

മൺസൂൺ പിൻവാങ്ങാൻ വൈകുന്നത് കേരളത്തെ കടുത്ത വരൾച്ചാ സാധ്യതയിൽ നിന്നു കരകയറ്റുന്നു. ഈ മാസം മുഴുവൻ‌ ശരാശരി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിലടിയങ്ങളിൽ കനത്ത മഴയും പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ.

സീസണിൽ കിട്ടേണ്ട മഴയിൽ 48 ശതമാനം കുറവാണ് ഓഗസ്റ്റ് അവസാനം രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബർ 21 വരെയുള്ള കണക്കനുസരിച്ച് ഇത് 37 ശതമാനമായി കുറഞ്ഞു.

ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 21 വരെ 1188.3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ലഭിക്കേണ്ട ശരാശരി മഴ 1943.1 മില്ലീമീറ്റർ.

മഴ കുറയാൻ കാരണമായ എൽ നിനോ പ്രതിഭാസം തന്നെ തുലാവർഷകാലത്ത് മികച്ച മഴ ലഭിക്കാനും കാരണമാകുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ.

സാധാരണഗതിയിൽ സെപ്റ്റംബർ പകുതിയോടെ രാജ്യത്തുനിന്നു മൺസൂൺ പിൻവാങ്ങേണ്ടതാണ്. എന്നാൽ, പുതിയ ന്യൂനമർദങ്ങൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് പിൻമാറ്റം കൂടുതൽ വൈകുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com