സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലിൽ, രജിസ്റ്ററിൽ ഇരുവരുടേയും പേരുകൾ; സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ

പ്രിവ്യൂഷോയിക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്
more evidence against sidhique in sexual assault case
Sidhique
Updated on

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററിൽ രണ്ടു പേരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയിക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

രജിസ്റ്ററിൽ പേരെഴുതി ഒപ്പു വച്ച ശേഷമാണ് നടി സിദ്ദിഖിന്‍റെ മുറിയിലെത്തുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നത്. തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഹോട്ടലിലെ പരിശോധന പൂര്‍ണമായി.

സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് മുറിയിലേക്ക് വിളിച്ചതെന്നും ഇവിടെ വച്ചാണ് സിദ്ദിഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്നുമായിരുന്നു നടിയുടെ മൊഴി. ഇക്കാര്യം താന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി പറയുന്നു. അന്വേഷണ സംഘം മാതാപിതാക്കളുടേയും മൊഴിയെടുക്കും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com