ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു

അവധി ദിവസമായതിനാൽ കൂടുതൽ ഭക്തർ സന്നിധാനത്തെത്തിയേക്കും
More than 17 lakh Ayyappa devotees have visited Sabarimala so far

ശബരിമല

file image

Updated on

പത്തനംതിട്ട: ശബരിമലയിൽ ഇതുവരെ‌ ദർശനം നടത്തിയ അയ്യപ്പ ഭക്തരുടെ എണ്ണം 17 ലക്ഷം കടന്നു. അര ലക്ഷത്തിലധികം പേരാണ് ശനിയാഴ്ച ഉച്ചവരെ ദർശനം നടത്തിയത്. അവധി ദിവസമായതിനാൽ കൂടുതൽ ഭക്തർ സന്നിധാനത്തെത്തിയേക്കും. ശനിയാഴ്ച രാവിലെ ഭക്തജന തിരക്ക് കുറവായിരുന്നുവെങ്കിലും ഉച്ചയോടെയാണ് കൂടുതൽ പേരെത്തിയത്.

കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിന് അടുത്ത് വിശ്വാസികൾ ദർശനം നടത്തിയിരുന്നു. ദർശനത്തിനായി ശനിയാഴ്ച രാവിലെ പതിനെട്ടാംപടിയിലൂടെ മാത്രമാണ് തീർഥാടകരെ കടത്തിവിട്ടത്. ഇത്തവണ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com