ഇന്‍റർപോൾ തേടുന്ന പിടികിട്ടാപ്പുള്ളി തിരുവനന്തപുരത്ത് പിടിയിൽ

സിബിഐയും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വർക്കലയിൽ നിന്നു പ്രതിയെ പിടികൂടിയത്
most wanted criminal aleksej besciokov arrested in thiruvananthapuram

അലക്സി ബേസിയോക്കോവ് 

Updated on

തിരുവനന്തപുരം: ഇന്‍റർപോൾ തേടുന്ന പിടികിട്ടാപ്പുള്ളി തിരുവനന്തപുരത്ത് പിടിയിലായി. ലിത്വാനിയ സ്വദേശി അലക്സി ബേസിയോക്കോവ് ആണ് അറസ്റ്റിലായത്. സിബിഐയും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വർക്കലയിൽ പ്രതിയെ കണ്ടെത്തിയത്.

രാജ‍്യാന്തര ക്രിമിനൽ സംഘടനകൾക്ക് കള്ളപ്പണം വെളുപ്പിക്കാൻ സഹായം ചെയ്തെന്നാണ് കേസ്. മയക്കു മരുന്ന് സംഘങ്ങൾക്കു വേണ്ടിയും ഭീകര സംഘടനകൾക്കു വേണ്ടിയും ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയ കേസിലും ഇയാൾ പ്രതിയാണ്.

പ്രതിക്കെതിരേ ഡൽഹി പാട‍്യാല കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. വർക്കല കുരയ്ക്കണ്ണിയിലെ ഹോം സ്റ്റേയിൽ താമസിച്ചുവരുകയായിരുന്നു ഇയാൾ.

വർക്കല പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയെ രണ്ട് ദിവസങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com