വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

കുട്ടിക്ക് 5 വയസാണ് പ്രായമുള്ളതെന്ന് പൊലീസ് പറഞ്ഞു
memu passenger train
memu passenger train file image

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് 5 വയസ് പ്രായമാണ് തോന്നിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com