
തൃശൂരിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
file image
തൃശൂർ: പടിയൂരിൽ അമ്മയേയും മകളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറളം വെള്ളാനി സ്വദേശി മണി (74) മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. കൊലപാതകമാണെന്നാണ് നിഗമനം.
രേഖയുടെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാൾ ഇടയ്ക്ക് വീട്ടിലേക്ക് വന്നിരുന്നതായി വിവരമുണ്ട്.
രേഖയുടെ രണ്ടാം ഭർത്താവാണ് പ്രേംകുമാർ. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ക്കെതിരേ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ രേഖ പരാതി നല്‍കിയിരുന്നു.