തിരുവനന്തപുരത്ത് അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് ഫോണിലൂടെ ബന്ധുക്കൾക്ക് അ‍യച്ചു കൊടുത്തു

പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു
Mother and daughter found dead inside house

അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

Updated on

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീമ( 30) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു.

ബന്ധുക്കളും നാട്ടുകാരും പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടത്.

സംഭവത്തിൽ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ആറ് വർഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭർത്താവുമായി അകന്ന് കഴിയുകയായിരുന്നു. ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം നാട്ടിലെത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com