
മലപ്പുറം: മോങ്ങത്ത് അമ്മയേയും കുഞ്ഞിനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒളിമതൽ സ്വദേശി മിനി (45) തൂങ്ങി മരിച്ച നിലയിലും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് അധികൃതർ നൽകുന്ന വിവരം. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മരണത്തിൽ ആർക്കും പങ്കില്ലെന്നും തന്‍റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ എന്നാണ് കുറിപ്പിൽ പറയുന്നത്.