പോസ്റ്റ്പാർട്ടം ഡിപ്രഷൻ; നവജാത ശിശുവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയ്ക്ക് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി

പോസ്റ്റ്പാർട്ടം ഡിപ്രഷൻ മൂലം തകരാറിലായ അമ്മയുടെ മനസിക നില ഇനിയും ശരിയായിട്ടില്ലെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു
പോസ്റ്റ്പാർട്ടം ഡിപ്രഷൻ; നവജാത ശിശുവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയ്ക്ക് മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി
Updated on

കൊച്ചി: പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ മൂലം 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച അമ്മയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനെക്കുറിച്ച് മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ അമ്മയുടെ മാനസിക നില തിരികെ വന്നിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രസവത്തിന് ശേഷവും അമ്മ മാനസികാരോഗ്യ ചികിത്സയില്‍ തുടരുന്നതിനാല്‍ കുഞ്ഞിന്‍റെ സംരക്ഷണ ചുമതല അവരെ ഏല്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ശിശുക്ഷേമ സമിതിയും കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചു. തുടർന്ന് കുഞ്ഞിന്‍റെ സംരക്ഷണം പിതാവിന് നല്‍കുന്നതായി ജസ്റ്റിസ് സോഫി തോമസ് ഉത്തരവിട്ടു. ശിശുക്ഷേമ സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും കുട്ടിയുടെ സംരക്ഷണം. കുഞ്ഞിന്‍റെ ക്ഷേമം കണക്കിലെടുത്ത് പാലക്കാട് ശിശുക്ഷേമ സമിതിയെ കോടതി സ്വമേധയാ പ്രതിയാക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com