ആലപ്പുഴയിൽ ഒരു വയസുകാരന് ക്രൂരമർദനം; അമ്മ അറസ്റ്റിൽ

യുവതിയും ഭർത്താവും തമ്മിൽ ഏറെനാളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്
ആലപ്പുഴയിൽ ഒരു വയസുകാരന് ക്രൂരമർദനം; മാതാവ് അറസ്റ്റിൽ
Baby - Representative Image

ആലപ്പുഴ: ആലപ്പുഴയിൽ ഒരു വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാർ സ്വദേശിനിയായ അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതി കുഞ്ഞിനെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു. യുവതിയും ഭർത്താവും തമ്മിൽ ഏറെനാളായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കുട്ടിയെ ക്രൂരമായി മർദിക്കുന്നത്. ദൃശങ്ങൾ പകർത്തി വിദേശത്തുള്ള ഭർത്താവിന് അയച്ചുകൊടുക്കുകയായിരുന്നു.

തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്‍റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com