
കരുനാഗപ്പളളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മക്കളും മരിച്ചു
കൊല്ലം: കരുനാഗപ്പളളിയിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മക്കളും മരിച്ചു. കരുനാഗപ്പളളി സ്വദേശി താര ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ഗുരുതരാവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് താര ആറും ഒന്നരയും വയസുളള മക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. വിദേശത്തായിരുന്ന ഭർത്താവ് മടങ്ങിവരാനിരിക്കെയാണ് ആത്മഹത്യയ്ക്ക് യുവതി ശ്രമിച്ചത്.
ഭർത്താവിന്‍റെ കുടുംബവുമായി സ്വത്ത് സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.