മോട്ടോർ വാഹനവകുപ്പിന്‍റെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം

ചെക്ക് പോസ്റ്റുകളിൽ വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന.
move to abolish check posts of the Motor Vehicles department
മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകൾ നിർത്തലാക്കാൻ നീക്കം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ചെക്ക് പോസ്റ്റുകളിൽ വ്യാപകമായ കൈക്കൂലി വാങ്ങുന്നുവെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ ആലോചന.

ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനയ്ക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാരിനു സമർപ്പിക്കും.

ജിഎസ്ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നെങ്കിലും, മോട്ടോർ വാഹന വകുപ്പിന്‍റെ 20 ചെക്ക് പോസ്റ്റുകളും ഇപ്പോഴും തുടരുകയാണ്.

ഓണ്‍ലൈനായി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകള്‍ പ്രിന്‍റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥരെ കാണിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com