സഹകരണ വകുപ്പിനു കീഴിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

20 കരാര്‍- ദിവസ വേതന ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താൻ നീക്കം
Move to make temporary employees under the Cooperatives Department permanent

വി.എന്‍. വാസവന്‍

Updated on

തിരുവനന്തപുരം: സർക്കാരിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ സഹകരണ വകുപ്പിന് കീഴിലുള്ള ബോര്‍ഡുകളില്‍ ജോലിചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡിലും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിലെയും 20 കരാര്‍- ദിവസ വേതന ജീവനക്കാരെയുമാണ് ചട്ടങ്ങള്‍ കാറ്റില്‍പറത്തി സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്.

സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലു പേരെയും ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേരും സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡ് ഭരണസമിതിയുടെ തീരുമാനം സഹകരണസംഘം രജിസ്ട്രാര്‍ പരിശോധിച്ച് വരികയാണെന്നാണു മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു.

അതേസമയം, ദിവസവേതനാടിസ്ഥാനത്തില്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ ജോലിക്ക് കയറിയ 14 ജീവക്കാര്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com