കണ്ണൂർ: എംപോക്സ് രോഗലക്ഷണങ്ങളെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശിനിയുടെ പരിശോധന ഫലം നെഗറ്റീവ്. യുവതിക്ക് ചിക്കൻ പോക്സാണെന്ന് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം വിദേശത്ത് നിന്നും വന്ന യുവതിക്കാണ് എംപോക്സ് രോഗ ലക്ഷണങ്ങള്‍ കണ്ടത്തിയത്. പിന്നാലെ പരിയാരം മെഡിക്കല്‍ കോളെജില്‍ ഐസോലേഷനിൽ യുവതിയെ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ എംപോക്സ് കേസാണ് മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും എത്തിയ 38 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് എംപോക്സാണെന്ന് സ്ഥിരീകരിച്ചത്.