നൃത്ത പരിപാടിക്കിടെയുണ്ടായ അപകടം; പ്രതികരണവുമായി മൃദംഗ വിഷൻ പ്രൊപ്രൈറ്റർ

മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളത്
mridanga vision proprietor responds to accident during dance performance at kaloor stadium
മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം. നികോഷ് കുമാർ
Updated on

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം. നികോഷ് കുമാർ. സംഘടനയ്ക്ക് നേരെ നടക്കുന്നത് തീർത്തും വ്യാജമായ പ്രചാരണമാണെന്നും 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയിട്ടില്ലയെന്നുമാണ് നികോഷ് കുമാർ അവകാശപ്പെടുന്നത്.

എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാർ പറഞ്ഞു. സാരികൾക്ക് മാത്രമായി 3.10 കോടി രൂപയാണ് ചെലവായത്. പരിപാടിയിൽ പങ്കെടുക്കാനായി ഒരു കുട്ടിയിൽ നിന്നും വാങ്ങിയത് 2900 രൂയാണ്.

അതിൽ രണ്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് അടങ്ങിയിട്ടുളളത്. 390 രൂപയുടെ സാരിയ്ക്ക് 1600 ഈടാക്കിട്ടില്ലായെന്നും എം. നികോഷ് കുമാർ പറഞ്ഞു.

24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജിഎസ് ടി കിഴിച്ച് ഉള്ള കണക്കാണ് 3 കോടി 56 ലക്ഷം. ഇൻഡിവിജ്വലായി ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിങ് ടൈം.

എംഎൽഎക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നു, റെക്കോർഡ് പൂർത്തിയായതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങൾ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളിൽ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാൻ കഴിയില്ല. കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണ് പെർമിഷൻ കാര്യങ്ങൾ നോക്കിയത്. അതിനുള്ള പണം അവർക്ക് കൈമാറിയിട്ടുണ്ട്.

എല്ലാ പെർമിഷനും അവർ എടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com