എംഎസ്സി കപ്പൽ അപകടം; 4 ദിവസത്തിനിടെ നീക്കം ചെയ്തത് 14 മെട്രിക് ടൺ പ്ലാസ്റ്റിക് മാല‍ിന‍്യം

വെളി, പെരുമാതുറ തുടങ്ങിയ തീരങ്ങളിലാണ് അവിശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്
msc elsa 3 ship accident 14 metric tons of plastic waste removed in 4 days

എംഎസ്സി കപ്പൽ അപകടം; 4 ദിവസത്തിനിടെ നീക്കം ചെയ്തത് 14 മെട്രിക് ടൺ പ്ലാസ്റ്റിക് മാല‍ിന‍്യങ്ങൾ

Updated on

കൊച്ചി: കേരള തീരത്തുണ്ടായ എംഎസ്സി എൽസ 3 കപ്പൽ അപകടത്തിനു പിന്നാലെ തീരങ്ങളിൽ നിരന്തരമായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിയുന്നത് ആ‍ശങ്കയെന്ന് ഡയറക്റ്റർ ജനറൽ ഓഫ് ഷിപ്പിങ്.

വെളി, പെരുമാതുറ തുടങ്ങിയ തീരങ്ങളിലാണ് അവിശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. 14 മെട്രിക് ടണ്ണോളം വരുന്ന 790 പ്ലാസ്റ്റിക് പെല്ലെറ്റുകൾ നാലു ദിവസംകൊണ്ട് നീക്കം ചെയ്തതായും വളന്‍റിയർമാർ ചേർന്ന് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങൾ ഇതു വരെ നീക്കിയെന്നും ഡിജി ഷിപ്പിങ് വ‍്യക്തമാക്കി.

അതേസമയം കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതിൽ പ്രതിസന്ധി നേരിടുകയാണ്. എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്സി അപേക്ഷിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com