
കളമശേരി: കുസാറ്റ് യൂണിയൻ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവും മുസ്ലിം ലീഗിന്റെയും കോൺഗ്രസിന്‍റെയും സംസ്ഥാന നേതൃത്വവും എറണാകുളം ഡിസിസിയും ചർച്ച ചെയ്ത് കുസാറ്റിൽ എംഎസ്എഫ് - കെഎസ് യു മുന്നണിയായി മത്സരിക്കാൻ തീരുമാനിച്ചതിന് ശേഷം രഹസ്യമായി വിപ്പ് നൽകി എംഎസ് എഫ് സ്ഥാനാർത്ഥികളെ വോട്ട് നൽകാതെ കെഎസ് എയു കബളിപ്പിക്കുകയായിരുന്നെന്ന് എം എസ് എഫ് വാർത്താക്കുറിപ്പ് ഇറക്കി.
അതിനാൽ കെഎസ് യുവുമായി ജില്ലയിൽ എംഎസ്എഫ് മുന്നണി ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചതായാണ് ജില്ല സെക്രട്ടറി സി കെ ഷാമിർ ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ പറഞ്ഞു.