V Sivankuttyfile image
Kerala
വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ
45,000 അധിക സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ ആവശ്യം
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ചർച്ചയ്ക്കായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. എംഎസ്എഫ് സെക്രട്ടറി നൗഫലിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിഷേധമുയർന്നത്. 45,000 അധിക സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ ആവശ്യം. തൊഴിലാളി- യുവജന- വിദ്യാര്‍ഥി- മഹിളാ പ്രസ്ഥാന പ്രതിനിധികളുമായിട്ടായിരുന്നു മന്ത്രി യോഗം വിളിച്ചത്.